കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ, വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്. മുള്ളൻമടക്കൽ അഷറഫിന്റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകായായിരുന്നു. സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിലേക്ക് ആണ് പതിച്ചത്.പിൻവശത്തെ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അൽസാബിത്തിന്റെ മേശയിലേക്ക് ആണ് ഓടും കല്ലും പതിച്ചത്. ശബ്ദം കേട്ട് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ അൻസാബിത്ത് രക്ഷപ്പെട്ടു.കാറിൽ ഉണ്ടായിരുന്ന ആൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലുകൾ പതിച്ച് വീടിന്റെ ഓട് തകർന്നു . ഓടും കല്ലും വീണ് അൽസാബിത്ത് പഠിച്ചുകൊണ്ടിരുന്ന ഗ്ലാസ് ടേബിളും തകർന്നു.
ഈരാറ്റുപേട്ട പൊലീസും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകട വിവരം അറിഞ്ഞ നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. കാർ വീടിനും മണ്ണ് തിട്ടയ്ക്കും ഇടയിലേക്കാണ് വീണത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.