ബനോനി: അണ്ടര്‍ 19 ലോകകപ്പ് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. അണ്ടര്‍ 19 ലോകകപ്പില്‍ ആറാം കിരിടം തേടിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇറങ്ങുന്നത്. ഓസ്ട്രേലിയ ലക്ഷ്യമിടുന്നത് മൂന്നാം കിരീടമാണ്. 2018നുശേഷം ആദ്യമായാണ് ഓസീസ് ഫൈനലിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയുടെ സീനിയര്‍ ടീം ഇന്ത്യയെ തകര്‍ത്ത് ആറാം കിരീടം നേടിയിരുന്നു. ഇത്തവണ ഇന്ത്യക്കാണ് ആറാം കിരീടം നേടാനുള്ള അവസരം.സെമിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോൽപിച്ചാണ് ഫൈനലിലെത്തിയത്.തോൽവിയുടെ വക്കിൽ നിന്ന് പൊരുതിക്കയറിയാണ് ഇരുടീമുകളും ഫൈനല്‍ ടിക്കറ്റെടുത്തത്.അണ്ടര്‍ 19 ലോകപ്പ് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നിർണായക ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു
0
ഞായറാഴ്ച, ഫെബ്രുവരി 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.