മലപ്പുറം: മൂന്നര കിലോ മീറ്റര്‍ ദൂരം യാത്രയ്ക്ക് 120 രൂപ ചാര്‍ജ് ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ പിഴയിട്ട് പൊലീസ്. അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്.
അമിത നിരക്ക് ഈടാക്കിയതിനെതിരെ നിലമ്പൂര്‍ സ്വദേശി മങ്ങാട്ടുതൊടി സുരേഷ് ആണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയെന്നായിരുന്നു സുരേഷിന്റെ പരാതി.മൂന്നര കിലോ മീറ്റര്‍ സര്‍വീസിന് നിര്‍ണയിക്കപ്പെട്ട ചാര്‍ജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാര്‍ നല്‍കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചു വാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്‍കിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഓട്ടോ സര്‍വീസിന് അമിത ചാര്‍ജ് ഈടാക്കുന്നതായി കാണിച്ച് ഗതാഗത വകുപ്പിനും മന്ത്രിക്കും സുരേഷ് പരാതി നല്കി. അതേസമയം, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന് പരിസരത്ത് നിന്നും അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് 75 രൂപയാണ് പെരിന്തല്‍മണ്ണയിലെ ഓട്ടോക്കാരന് വാങ്ങിയതെന്നും സുരേഷ് പറഞ്ഞു.മൂന്നര കിലോ മീറ്ററിന് വാങ്ങിയത് 120 രൂപ': യാത്രക്കാരന്റെ പരാതിയില്‍ ഓട്ടോകാരന് വമ്പന്‍ പണി
0
ബുധനാഴ്ച, ഫെബ്രുവരി 14, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.