മലപ്പുറം: മങ്കടയിൽ മോഷ്ടിച്ച ബൈക്കുമായി പോകവെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ പ്രതി പിടിയിൽ. തിരുവനന്തപുരം തോട്ടരികത്ത് രതീഷാണ് (28) പിടിയിലായത്. മങ്കടക്ക് സമീപം വെള്ളിലയിലാണ് അപകടം നടന്നത്. വള്ളിക്കാപ്പറ്റയിൽ ഡെക്കറേഷൻ കട നടത്തുന്ന മൊയ്തീൻ കുട്ടിയുടെ ബൈക്കാണ് മോഷ്ടിച്ചത്. രതീഷിന് പരിക്കേറ്റതറിഞ്ഞ് മങ്കട ട്രോമാകെയർ പ്രവർത്തകരായ നസീം, സമദ് എന്നിവർ സ്ഥലത്തെത്തി.
ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ സംസാരത്തിൽ അസ്വാഭാവികത തോന്നിയതോടെ ഇവർ മങ്കട പൊലീസിൽ അറിയിക്കുകയായിരുന്നു. മങ്കട സി ഐ വി സജിൻ ശശി, എസ് ഐ ഷംസുദ്ദീൻ, സി പി ഒമാരായ നവീൻ, അനീഷ്ഷാജി, അനിൽ ചാക്കോ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.വളാഞ്ചേരി, കടയ്ക്കൽ, പൂജപ്പുര, തമിഴ്‌നാട്ടിലെ പൂതപ്പാണ്ടി എന്നിവിടങ്ങളിലടക്കം പ്രതിക്കെതിരെ വാഹനമോഷണത്തിന് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു'എന്ത് വിധിയിത്... വല്ലാത്ത ചതിയിത്...' മലപ്പുറത്തെ കള്ളൻ പിടിയിലായത് എങ്ങനെ എന്നറിഞ്ഞാൽ കാര്യം ക്ലിയറാകും
0
ബുധനാഴ്ച, ഫെബ്രുവരി 14, 2024


.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.