കരുത്ത് കാണിച്ച് വാലറ്റം! അശ്വിന്‍-ജുറല്‍-ബുമ്ര നിര്‍ണായകമായി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 445 റണ്‍സിന് പുറത്ത്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ 400 കടത്തിയത്

അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാന്‍ (62), ദ്രുവ് ജുറല്‍ (46), ആര്‍ അശ്വിന്‍ (37), ജസ്പ്രിത് ബുമ്ര () നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് നാല് വിക്കറ്റ് വീഴ്ത്തി. റെഹാന്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.
അഞ്ചിന് 326 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റും നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍ മാത്രമാണ് കുല്‍ദീപ് കൂട്ടിചേര്‍ത്തത്. ജഡേജയും തുടക്കത്തില്‍ മടങ്ങി.
വ്യക്തിഗത സ്‌കോറിനോട് രണ്ട് മാത്രമാണ് ജഡേജയ്ക്ക് കൂട്ടിചേര്‍ക്കാനായത്. റൂട്ടിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങുന്നത്. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !