പ്രതിശ്രുത വരന്‍റെ സാമൂഹിക മാധ്യമ ഭ്രമത്തില്‍ സഹികെട്ട് ഭീഷിണിയുമായി രംഗത്തെത്തിയ് മറ്റാരുമല്ല, വധു തന്നെയാണ്. സംഭവം സ്വന്തം ജീവിതത്തിലെ തീര്‍ത്തും നിസാരമായ ഓരോ ചെറിയ കാര്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് വരന്‍റെ ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണ്.
ഈ സാമൂഹിക മാധ്യമ ആസക്തി അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ ഉപേക്ഷിച്ച് പോകുമെന്ന് ഇപ്പോള്‍ വധു ഭിഷണി മുഴക്കിയിരിക്കുകയാണ്. സംഭവം അങ്ങ് ചൈനയിലാണ്. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ചെൻ എന്ന യുവാവിനാണ് തന്‍റെ സാമൂഹിക മാധ്യമ ഭ്രമം മൂലം കുടുംബ ജീവിതം തന്നെ പ്രശ്നത്തിലാകുമെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.ചൈനയിലെ ഏറ്റവും ജനപ്രിയ സാമൂഹിക മാധ്യമ ആപ്പായ 'Moments of WeChat'-ൽ ഒരു ദിവസം പത്തിലധികം പോസ്റ്റുകളാണ് ചെൻ പങ്കുവയ്ക്കാറുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്നവയില്‍ മനോഹരമായ പുഷ്പങ്ങൾ മുതൽ ഓരോ സമയവും കഴിക്കുന്ന ഭക്ഷണങ്ങളും കാമുകിയ്ക്കൊപ്പമുള്ള സുന്ദരമായ നിമിഷങ്ങളും ഉൾപ്പെടുന്നു.ഇനി ഫോൺ കൈയിലെടുത്താൽ ഇട്ടിട്ട് പോകുമെന്ന്' ഭീഷണി; കാമുകന്‍റെ സാമൂഹിക മാധ്യമ ഭ്രമത്തില്‍ സഹികെട്ട് യുവതി
0
ശനിയാഴ്ച, ഫെബ്രുവരി 03, 2024


.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.