ഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.
അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഹേമന്ത് സോറന് നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് സോറനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.
അറസ്റ്റ് ന്യായമല്ലെന്ന് സോറനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹൈക്കോടതികളെ മറി കടന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ അനുവദിച്ചാല്‍ എല്ലാവര്ക്കും അനുവാദം നല്‍കേണ്ടി വരുമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഇഡി സമന്‍സിനെതിരായ സോറന്റെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട്, സമാനമായ ഒരു ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.അധികാരം ഉപയോഗിച്ചുകൊണ്ട് ഏകപക്ഷീയമായ അറസ്റ്റാണ് നടന്നതെന്നാണ് സോറന്റെ ഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല, തന്റെ മൗലികാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും സോറന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.