അഞ്ചാംതവണയും ചോദ്യം ചെയ്യലിനു കേജ്‍രിവാൾ ഹാജരായില്ല: ഇഡി കോടതിയില്‍

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അഞ്ചാംതവണയും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന അരവിന്ദ് കേജ്‍രിവാളിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍.

കേജ്‍രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹർജിനല്‍കി. ഹർജി ഈ മാസം ഏഴിന് കോടതി പരിഗണിക്കും.

കേജ്‍രിവാള്‍ ചോദ്യംചെയ്യലിന് ഹാജരാകുമെന്ന കണക്കുകൂട്ടലില്‍ ഇഡി ഓഫീസിന് മുൻപില്‍ കനത്ത സുരക്ഷ  ഒരുക്കിയിരുന്നു. ഇതിനു മുൻപും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നുവെങ്കിലും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച്‌ കേജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. 


അതേസമയം കേജ്‍രിവാളിനെ കള്ളക്കേസില്‍ കുടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് എഎപിയുടെ ആരോപണം. ഇഡിയുടെ നിർദേശം തള്ളിയ കേജ‍്‍രിവാള്‍  ഡല്‍ഹിയില്‍ എഎപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !