മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാന കാടുകയറി ധൗത്യം ഉപേക്ഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുന്നു..സ്ഥലത്ത് വീണ്ടും വൻ പ്രതിഷേധം

മാനന്തവാടി: വയനാട് പടമലയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലേക്ക്.


പ്രദേശത്തുനിന്ന് മോഴയാന നീങ്ങിക്കൊണ്ടിരിക്കുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. മണ്ണുണ്ടി കോളനി ഭാഗത്തേക്കാണ് ബേലൂര്‍ മഖ്‌ന ഇപ്പോൾ മാറിയിരിക്കുന്നത്. ദൗത്യസംഘവും ഇവിടേക്ക് നീങ്ങിയെങ്കിലും ആനയെ കണ്ടെത്താനായില്ല തുടർന്ന് ധൗത്യം ഉപേക്ഷിച്ചതായി വനം വകുപ്പ് അറിയിച്ചു.

നേരത്തെ ബാവലി സെക്ഷനിലെ വനമേഖലയിലായിരുന്നു കാട്ടാന. ഇതേത്തുടര്‍ന്ന് ഇവിടേക്ക് ഡോക്ടര്‍മാരടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോകുകയും ആനയുള്ള പ്രദേശം വളയുകയുംചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇവിടെനിന്ന് രാവിലെ കാട്ടാനയുണ്ടായിരുന്ന മണ്ണുണ്ടി കോളനി ഭാഗത്തേക്ക് ആന മാറിയെന്നാണ് പുതിയ വിവരം.

ബാവലയില്‍നിന്ന് റോഡ് മാര്‍ഗം വന്ന ദൗത്യസംഘം മണ്ണുണ്ടി കോളനി ഭാഗത്തേക്ക് പോയി. ഇവിടെനിന്ന് വനത്തിന് അകത്തേക്ക് മാറിയാണ് നിലവില്‍ കാട്ടാനയുടെ ലൊക്കേഷന്‍ കൊടും വനമായതിനാലും കർണാടക മേഖല ആയതിനാലും ധൗത്യം ഉപേക്ഷിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 

തുടർന്ന് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രങ്കത്തെത്തി, പോലീസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്,  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !