'വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കകളുണ്ട്'; എതിര്‍പ്പുമായി എസ്‌എഫ്‌ഐ,,

കോഴിക്കോട്: ധനമന്ത്രി കെഎൻ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തില്‍ എതിർപ്പുമായി എസ്‌എഫ്‌ഐ.

വിദേശ സർവകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കകള്‍ ഉണ്ട്. വിഷയത്തിലെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ പറഞ്ഞു.

സ്വകാര്യ സർവകലാശാലകള്‍ സർക്കാർ നിയന്ത്രണത്തിലായിരിക്കണം. വിദ്യാർത്ഥികള്‍ക്ക് യാതൊരുവിധ വിവേചനങ്ങളുമുണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങളും സർക്കാരുമായി ചർച്ചചെയ്യുമെന്നും അനുശ്രീ അറിയിച്ചു. കോഴിക്കോട് എൻഐടിയിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.

അതേസമയം കേരളത്തില്‍ വിദേശ സർവകലാശാല ക്യാംപസുകള്‍ സ്ഥാപിക്കുന്ന കാര്യം യു ജി സി മാർഗ നിർദേശങ്ങള്‍ക്ക് അനുസരിച്ച്‌ പരിശോധിക്കുമെന്നും അതിനുശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബജറ്റില്‍ അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !