ഇറ്റലി: വീഞ്ഞില്‍ രാസവസ്തു ചേർത്ത് വൈദികനെ കൊലപ്പെടുത്താൻ ശ്രമം. തെക്കൻ ഇറ്റലിയിലെ വൈദികന് നേരെയാണ് കൊലപാതകം ശ്രമം ഉണ്ടായത്.
കുർബ്ബാനയ്ക്ക് ഉപയോഗിക്കാനുള്ള വീഞ്ഞിലാണ് വിഷം കലർത്തിയതായി കണ്ടെത്തിയത്. വീഞ്ഞില്‍ നിന്നും ചെറിയ തോതില്‍ ദുർഗന്ധം വന്നപ്പോള്‍ രുചിച്ച് പരിശോധിച്ചപ്പോള്‍ രാസവസ്തു ചേർത്തിട്ടുണ്ടെന്ന് വൈദികന് മനസ്സിലായി. തുടർന്ന് വലിയ ഒരു അപകടമാണ് ഒഴിവായത്. സംഭവത്തിന് പിന്നില്‍ ഇറ്റലിയിലുള്ള മാഫിയ സംഘമാണന്നാണ് വൈദികൻ അറിയിക്കുന്നതെന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയുടെ തെക്കൻ മേഖലയായ കാലബ്രിയയിലുള്ള സെസ്സാനിറ്റി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സാൻ നിക്കോള ഡി പന്നാകോണി പള്ളി വികാരി ഫാ. ഫെലിസ് പലമരയ്ക്കെതിരെയാണ് കൊലപാതക ശ്രമം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് കുർബ്ബാനയ്ക്കിടെയാണ് വീഞ്ഞ് സംഭവം അറിയുന്നത്.വീഞ്ഞ് പകരുമ്പോള്‍ ഒരു ദുർഗന്ധം ഉണ്ടായി. തുടർന്ന് കുർബ്ബാന നിർത്തിവെക്കുകയും തുടർന്ന് പോലീസെത്തി വീഞ്ഞ് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ വീഞ്ഞില്‍ ബ്ലീച്ചിങ് സംയുക്ത ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി.
കാലബ്രിയയിലുള്ള ഒരു മാഫിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് വൈദികൻ ആരോപിക്കുന്നത്. തനിക്ക് ഇതിന് നിരവധി തവണ ഈ മാഫിയ സംഘത്തിന്റെ പക്കല്‍ നിന്നും വധഭീഷിണി ഉണ്ടായിട്ടുണ്ടെന്നും ഒരു സംഘം തന്റെ കാർ ആക്രമിച്ചുയെന്നും വൈദികൻ അറിയിച്ചു.ഇറ്റലിയില്‍ വൈദികള്‍ക്ക് നേരെ ആക്രമണം സ്ഥിരം സംഭവമാകുന്നുയെന്ന് കാലബ്രിയ ഭദ്രാസനം ബിഷപ് അറ്റിലിയോ നോസ്ട്രോ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.