പാലക്കാട്: സ്വകാര്യ മൂലധനത്തെ മുന്‍കാലങ്ങളിലും എതിര്‍ത്തിട്ടില്ല, ഇനി എതിര്‍ക്കുകയുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.സ്വകാര്യ മൂലധനത്തെയല്ല, ആഗോളവല്‍ക്കരണത്തെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു. ചിറ്റൂരില്‍ എന്‍ജിഒ യൂണിയന് വജ്രജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ധനമൂലധന ശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. മുതലാളിത്ത സമൂഹമാണ്, സോഷ്യലിസ്റ്റ് സംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ട. സ്വകാര്യ മേഖലയ്ക്ക് എതിരെയല്ല പാര്‍ടി സമരം നടത്തിയത്. ഇ എം എസിന്റെ കാലം മുതല്‍ വിദ്യാഭ്യാസ മേഖലയിലും വിവിധ തലങ്ങളിലും സ്വകാര്യ മേഖലയുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് 57,000 കോടി രൂപയാണ് തരാനുള്ളത്. ഈ സാഹചര്യം മറികടന്ന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി വികസനം നടപ്പാക്കാനായി. ഇപ്പോള്‍ ടൂറിസം, വ്യവസായ, സേവന, വിദ്യാഭ്യാസ മേഖലകളിലൊക്കെ സ്വകാര്യ നിക്ഷേപം വേണം. സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നിക്ഷേപമാവാം. നാട്ടില്‍ത്തന്നെ നിരവധി നിക്ഷേപകരുണ്ട്. സഹകരണ മേഖല, പൊതുമേഖല, വ്യക്തികള്‍, കമ്പനികള്‍ തുടങ്ങിയവ വികസനത്തിന് ഉപയോഗപ്പെടുത്താം. അങ്ങനെ ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. മുതലാളിത്ത സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിഹിതം നല്‍കാതെ അവഗണിക്കുമ്പോള്‍ പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുകയേ വഴിയുള്ളൂവെന്നും എം വി ഗോവിന്ദന് പറഞ്ഞുകേന്ദ്രം വിഹിതം നല്‍കാതെ അവഗണിക്കുമ്പോള്‍ പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുകയേ വഴിയുള്ളൂ: സ്വകാര്യ മൂലധനത്തെ എതിർത്തിട്ടില്ല, എം വി ഗോവിന്ദൻ,,
0
ബുധനാഴ്ച, ഫെബ്രുവരി 07, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.