സീതയായി സായ്പല്ലവി; രാമൻ രണ്‍ബീര്‍, രാവണൻ യാഷ്; ഹനുമാനായി എത്തുന്നത് ആരാധകരുടെ പ്രിയതാരം,,,

ആരാധകർ ബോളിവുഡില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രാമായണം. നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും പ്രേക്ഷകരുടെയിടയില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്.

രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രാമനായി രണ്‍ബീർ കപൂറും, സീതയായി സായ്പല്ലവിയും, രാവണനായി യാഷും എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയെന്ന ആകാംക്ഷയും ആരാധകരുടെ മനസിലുണ്ട്. ഇപ്പോഴിതാ ഹനുമാനായി എത്തുന്ന താരം ആരെന്ന പങ്കുവക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

സണ്ണി ഡിയോളാണ് ഹനുമാനായി എത്തുന്നത്. ഗദർ-2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് സണ്ണി ഡിയോള്‍. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്.

വിഎഫ്‌എക്‌സില്‍ ഓസ്‌കർ നേടിയ ഡിഎൻഇജി എന്ന കമ്പിനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്‌ട് ഒരുക്കുന്നത്. സീതയുടെ വേഷത്തില്‍ ആലിയ ഭട്ടാണ് ചിത്രത്തിലെത്തുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ആലിയ പ്രോജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !