ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നതിന് വ്യായാമം ചെയ്തും ഡയറ്റും നോക്കുന്നവരാണ് നമ്മളില്‍ മിക്കവാറും. ഇഷ്ടഭക്ഷണങ്ങള്‍ വേണ്ടെന്ന് വെച്ചും, ഭക്ഷണ ക്രമത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തിയും, വ്യായാമങ്ങള്‍ പലതും മാറി മാറി ചെയ്തും അങ്ങനെയങ്ങനെ എത്രയെത്ര പരീക്ഷണങ്ങള്‍.തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും മികച്ച സാധനമാണ് ജീരകം
വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ നമ്മെ സഹായിക്കും. സത്യത്തില്‍, വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കില്‍ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് കുറയ്ക്കാൻ നന്നായി സഹായിക്കും. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ ഏകദേശം 20 മുതല്‍ 21 ഗ്രാം അതില്‍ വെറും 8 കലോറി മാത്രമേ ഉള്ളു. അതിനാല്‍, ജീരക വെള്ളം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ അധിക കലോറികള്‍ ചേർക്കുന്നില്ല. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആല്‍ഡിഹൈഡ്, തൈമോള്‍, ഫോസ്ഫറസ് എന്നിവ കൊഴുപ്പ് ഇല്ലാതാക്കുന്ന ഏജന്റായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ശരീര വ്യവസ്ഥയില്‍ നിന്ന് വിഷ ഘടകങ്ങളെ പുറന്തള്ളാൻ ഉത്തമമാണ്. സുഗന്ധ വ്യഞ്ജനങ്ങളില്‍ ഒന്നായ ജീരകം നമ്മുടെ നിത്യജീവിതത്തില്‍ നാം കഴിക്കുന്ന കറിക്കൂട്ടുകള്‍ക്കും ഭക്ഷണ വിഭവങ്ങള്‍ക്കും കൂടുതല്‍ രുചി പകരുന്നു . ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ലഭ്യമാകുന്ന ആരോഗ്യഗുണങ്ങളും എണ്ണിയാല്‍ ഒടുങ്ങാത്തവയുമാണ്.ശരീരഭാരം കുറയ്ക്കാൻ ജീരകവെളളം: ജീരകത്തിൻ്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ആരോഗ്യഗുണങ്ങളെന്തൊക്കെയാണെന്നറിയാം,,
0
ബുധനാഴ്ച, ഫെബ്രുവരി 28, 2024
.jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.