സഹകരണം' കനിയണം; ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 2000 കോടി ചോദിച്ച് സര്‍ക്കാര്‍,,

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിന് വീണ്ടും സഹകരണ ബാങ്കുകളെ സമീപിച്ച് സര്‍ക്കാര്‍. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ വിതരണം ചെയ്യാനാണ് ശ്രമം.വിഷുവിന് മുമ്പ് ഒരു മാസത്തെ കുടിശിക കൂടി തീര്‍ക്കാന്‍ ആലോചനയുണ്ട്. ആറുമാസത്തെ ക്ഷേമപെന്‍ഷനാണ് നിലവില്‍ കുടിശിക. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത് 900 കോടി രൂപയാണ്. കുടിശിക തീര്‍ത്ത് വിതരണം ചെയ്യാന്‍ വേണ്ടത് 

5400 കോടി. ഇതില്‍ രണ്ടുമാസത്തേത് വിതരണം ചെയ്യുന്നതിന് 1800 കോടിയാണ് വേണ്ടത്. ഇത് സമാഹരിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയുടെ ഫലം എന്തായാലും ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനുള്ള മാര്‍ഗം വേറെ തേടുന്നുണ്ട്.

2000 കോടി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കിന്‍റെ കാര്യത്തിലാണ് ആശങ്ക. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇപ്പോള്‍ 9.5 ശതമാനം പലിശ സഹകരണ ബാങ്കുകള്‍ നല്‍കുന്നുണ്ട്.

 ഒരു മാസം മുമ്പ് 8.5 ശതമാനമായിരുന്ന പലിശനിരക്കാണ് ഇപ്പോള്‍ ഒരുശതമാനം വര്‍ധിച്ചിരിക്കുന്നത്. അതിലും കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാരിന് സഹകരണ ബാങ്കുകളില്‍ നിന്ന് പണം ലഭിക്കില്ല.

ക്ഷേമപെന്‍ഷന്‍ കൊടുക്കാത്തതില്‍ വിമര്‍ശനവും പ്രതിഷേധവും കടുത്തതോടെ പലിശ എത്രയായാലും സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം വാങ്ങാമെന്ന നിലപാടിലേക്ക് ധനവകുപ്പ് എത്തിക്കഴിഞ്ഞു. സഹകരണ ബാങ്കുകളുടെ ബോര്‍ഡുകളുടെ അനുമതിയും പണം ലഭിക്കാന്‍ ആവശ്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !