മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി ചിക്കാഗോ മഹാനഗരത്തെ യാഗശാലയാക്കി

ചിക്കാഗോ:  നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ  പതിനൊന്നാമത് മകം തൊഴലും പൊങ്കാല മഹോത്സവും കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. 

കുംഭ മാസത്തിലെ അടുത്തടുത്ത് വരുന്ന  രണ്ട് പ്രധാന ഉത്സവങ്ങൾ ആണ് മകം നാളിലെ ചോറ്റാനിക്കര മകം തൊഴലും, പിറ്റേ ദിവസം വരുന്ന പൂരം നാളിലെ ആറ്റുകാല് പൊങ്കാലയും രണ്ടും   സ്ത്രീകള്ക്ക് അതിവിശേഷമായ ദിനങ്ങൾ ആണ്. ആശ്രിതവത്സലയും അനുഗ്രഹദായനിയുമായ ശ്രീ രാജരാജേശ്വരി ഭാവത്തിലുള്ള 'അമ്മ മഹാമായ്ക്ക് മുൻപിൽ പൊങ്കാല അർപ്പിച്ച് മകം തൊഴുത് അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങുവാൻ ഇക്കുറിയും വൻഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ആയിരുന്നു ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്.

തുടര്‍ന്ന് ദേവിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും ലളിതാസഹസ്രനാമ നാമാർച്ചനയാലും ശ്രീ രാജരാജേശ്വരി ദേവിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം മേൽശാന്തി ശ്രീ ബിജു ചെങ്ങണാംപറമ്പിൽ ദേവിയില്‍നിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാരഅടുപ്പിലും തുടർന്ന് വേദിയിലേ  മറ്റ് പൊങ്കാല അടുപ്പുകളിലേക്കു അഗ്‌നി പകര്‍ന്നു. പൊങ്കാലക്കായി തയാറാക്കിയ മഹാപ്രസാദം, പ്രധാന പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിന്നീട് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു. തുടര്‍ന്ന് മംഗള ആരതിയും നടത്തി.

പൊങ്കാലയിൽ  നാം കാണുന്നത് പ്രപഞ്ച തത്വമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്  അതില്‍ അരിയാകുന്ന ബോധം  തിളച്ച് അതിലെ അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്നു ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത് എന്ന് ചിക്കാഗോ  ഗീതാമണ്ഡലം അധ്യക്ഷൻ ശ്രീ ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. പൊങ്കാലയിൽ പങ്കെടുക്കുവാൻ വർഷം തോറും ഉയർന്നു വരുന്ന ഭക്ത ജന പങ്കാളിത്തം,  ലോകത്തിലുള്ള എല്ലാ ഹൈന്ദവ സംഘടനകൾക്കും മാതൃകയായി പ്രവർത്തിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് എന്ന് പി ർ ഒ ശ്രീ പ്രജീഷ് ഇരുത്തറമേൽ അഭിപ്രായപ്പെട്ടു.

ക്ഷേത്രം മേൽശാന്തി ശ്രീ ബിജു ചെങ്ങണാംപറമ്പിലിനും ഈ വര്‍ഷത്തെ പൊങ്കാലയ്ക്ക് നേതൃത്വം നൽകിയ ശ്രീ ആനന്ദ് പ്രഭാകറിനും ഡോക്ടർ വിശ്വനാഥ് കാട്ടകാടിനും, ശ്രീ രവിന്ദ്രനും, പൊങ്കാല മഹോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും പൊങ്കാല ഉത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും ഗീതാ മണ്ഡലം ജനറൽ  സെക്രട്ടറി ശ്രീ ബൈജു മേനോന്‍  നന്ദി രേഖപ്പെടുത്തി. തുടന്ന് നടന്ന വിഭവ സമ്മർദ്ധമായ  അന്നദാനത്തോടെ രണ്ടായിരത്തി രണ്ടായിരത്തി ഇരുപത്തിനാലിലെ പൊങ്കാല ഉത്സവങ്ങൾക്ക് പരിസമാപ്തിയായി.

മഹാനഗരത്തെ യാഗശാലയാക്കി ചിക്കാഗോ ഗീതാമണ്ഡലം മകം തൊഴലും പൊങ്കാല മഹോത്സവും ആഘോഷിച്ചുമഹാനഗരത്തെ യാഗശാലയാക്കി ചിക്കാഗോ ഗീതാമണ്ഡലം മകം തൊഴലും പൊങ്കാല മഹോത്സവും ആഘോഷിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !