ഭോപ്പാല്‍: ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ സ്മിതയില് നിന്ന് മാനസിക പീഡനം നേരിടുകയാണെന്ന പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്.
മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കുട്ടികളെ കാണാൻ സ്മിത അനുവദിക്കുന്നില്ലെന്ന് ഭോപ്പാല്‍ പൊലീസ് കമീഷണർക്ക് നല്കിയ പരാതിയില്‍ പറയുന്നു.
താൻ കാണുന്നത് ഒഴിവാക്കാനായി കുട്ടികളുടെ സ്കൂള്‍ അടിക്കടി മാറ്റുകയാണെന്നും ഇത് കടുത്ത മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ ഇടപെടണമെന്നും കുട്ടികളെ കാണാൻ അവസരമൊരുക്കണമെന്നുമാണ് നടൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
മഹാഭാരതം' സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് പ്രശസ്തനായ നടനാണ് നിതീഷ് ഭരദ്വാജ്. മലയാളത്തില്‍ പത്മരാജന്റെ 'ഞാൻ ഗന്ധർവൻ' എന്ന ചിത്രത്തിലെ ഗന്ധർവനും ഇദ്ദേഹമായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥയായ സ്മിത മധ്യപ്രദേശ് മനുഷ്യാവകാശ കമീഷനിലെ അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ്. 2009ലാണ് നിതീഷ് ഭരദ്വാജും സ്മിതയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. 12 വർഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2022ല്‍ ഇരുവരും വിവാഹമോചനത്തിന് ഹരജി നല്‍കിയിരുന്നു. കേസ് ഇപ്പോഴും കുടുംബകോടതിയുടെ പരിഗണനയിലാണ്. ദേവയാനി, ശിവരഞ്ജിനി എന്നീ രണ്ട് കുട്ടികള്‍ ഇവർക്കുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.