യുകെ: രാജ്യത്ത് ഗർഭച്ഛിദ്രം ക്രിമിനല്‍ കുറ്റമല്ലാതാക്കാൻ എംപിമാര്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നു.
19-ാം നൂറ്റാണ്ടിൽ നിലവിൽ നിന്നിരുന്ന നിയമമാണ് പൊളിച്ചെഴുതുന്നത്. എല്ലാ പാര്‍ട്ടികളുടെയും എംപിമാര്‍ ബില്ലിന് അനുകൂലമായ നിലപാട് അറിയിച്ചിട്ടുള്ളത്. രാഷ്ട്രീയക്കാരില്‍ 55 ശതമാനവും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നു.
നിയമപരമായ പരിധിക്ക് ശേഷം ഗര്‍ഭം അവസാനിപ്പിച്ചാല്‍ സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയാണ് ഇതോടെ എടുത്ത് കളയപ്പെടുന്നത്. 1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം ഉണ്ടായിരിക്കണം. മറിച്ചായാല്‍ സ്ത്രീകളെ അഴിക്കുള്ളിൽ ആക്കാനായിരുന്നു ഈ വകുപ്പ്. കൂടാതെ നൂറോളം സ്ത്രീകളെയാണ് 2019 മുതൽ ഈ നിയമം ഉപയോഗിച്ചു അന്വേണവിധേയമാക്കിയത്. 2023 ൽ ഒരാളെ ജയിലിലാക്കുകയും ചെയ്തു.എന്നാല്‍ ലേബര്‍ എംപി ഡെയിം ഡയാന ജോണ്‍സണ്‍ മുന്നോട്ട് വെയ്ക്കുന്ന ക്രൈം & ജസ്റ്റിസ് ബില്‍ ഭേദഗതി പ്രകാരം ഇത്തരം പ്രോസിക്യൂഷനുകള്‍ അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്നു.
ഇതേസമയം 1861-ലെ നിയമം ഭേദഗതി ചെയ്യാത്തതിനാല്‍ വൈകിയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നടത്തുന്ന ഡോക്ടര്‍മാരെ ഇപ്പോഴും കോടതി കയറ്റാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഫലത്തിൽ ഗർഭച്ഛിദ്രം സ്ത്രീകള്‍ക്ക് ഒരു അവകാശമായിമാറുമ്പോൾ ഇത് ചെയ്ത് നല്‍കുന്ന ഡോക്ടര്‍മാർ കോടതികയറേണ്ടി വരുന്നത് തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.