അയർലണ്ടിലെ പ്രവാസി മലയാളി കൂട്ടായ്മയുടെ ഒന്നാം വാർഷികവും ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങളും വർണ്ണാഭമായി ആഘോഷിച്ചു.
SEGMA ( south east galway malayali association) killimor & portumna യുടെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾ Santa's night ജനുവരി 3 ന് killimor കമ്മ്യൂണിറ്റി ഹാൾ co. Galway ഇൽ വെച്ച് 4 pm നടന്നു .
Siju Abreham (president), Nithin Tom George (Secretary), Cejoy Clemant( program committee ) എന്നിവർ ഉത്ഘാടന വേളയിൽ സ്റ്റേജിൽ മുഖ്യ സ്ഥാനം അലങ്കരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിൽ ഉള്ള കലാപരിപാടികൾ കൊണ്ട് വർണ്ണാഭമായ ആഘോഷച്ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.
കൂട്ടായ്മ യുടെ ഒന്നാം വാർഷികം ആവേശോജ്വലമാക്കി SEGMA യുടെ ഈ പരിപാടികൾ കാണാൻ പല സ്ഥലതും നിന്നും ആളുകൾ എത്തിച്ചേർന്നതോടെ പരിപാടി അങ്ങേയറ്റം വിജയകരമായി. DJ night ഓടെ വീണ്ടും ഒന്നിച്ചുകൂടാമെന്ന ആവേശത്തോടെ താത്കാലികമായി ആഘോഷങ്ങൾ അവസാനിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സംഘടകർ നന്ദി അറിയിച്ചു പിരിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.