യുകെ;വെസ്റ്റ് യോര്‍ക്ഷെയറിലെ വെക്ഫീല്ഡീല് മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.വയ്ക് ഫീല്‍ഡിന് സമീപമുള്ള ക്രോഫ്റ്റണില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രാജീവ് സദാശിവന് ആണ് പുതുവര്‍ഷത്തലേന്ന് മരണത്തിന് കീഴടങ്ങിയത്.
പരേതന് 51 വയസായിരുന്നു പ്രായം..കഴിഞ്ഞ പത്ത് വര്‍ഷമായി യുകെയില്‍ താമസിക്കുന്ന ആളാണ് രാജീവ്.ക്രോഫ്റ്റണില്‍ പ്രീമിയര്‍ ഇന്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു പരേതന്. രാജീവ് സദാശിവന്റെ കുടുംബവുമായി ബന്ധപ്പെട്ട് വേണ്ട സഹായസഹകരണങ്ങള്‍ നല്‍കാനായിട്ടുള്ള ശ്രമത്തിലാണ് വെയ്ക് ഫീല്‍ഡിലും സമീപപ്രദേശത്തുമുള്ള മലയാളി സമൂഹം .
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി വെസ്റ്റ് യോര്‍ക്ഷെയര്‍ പോലീസുമായി ബര്മിമ്ഹാം കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് നടപടികള്‍ നടന്ന് വരുകയാണ്.പരേതനായ വനജയുടെയും സദാശിവന്റെയും മകനാണ് രാജിവ്. രാജീവിന്റെ ഭാര്യ സരിത. മക്കള്‍ രോഹിത് (15) വര്‍ഷ (13). രണ്ട് പേരും കേരളത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.