മെഡിസെപ്പ്: പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവരും പദ്ധതി നടപ്പാക്കിയത് മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ മുഴുവന്‍ പാക്കേജും ലഭിക്കാനായി പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവരും പദ്ധതി നടപ്പാക്കിയത് മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന് ധനവകുപ്പ് ഉത്തരവ്.

സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ്  ‘മെഡിസെപ് ‘ 

 എങ്കില്‍ മാത്രമേ അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ പാക്കേജുകളുടെയും ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി 2022 ജൂലൈ ഒന്ന് മുതല്‍ 2025 ജൂലൈ ഒന്ന് വരെ മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 

ഈ കാലയളവില്‍ എപ്പോള്‍ ജോലിയില്‍ പ്രവേശിച്ചാലും പ്രതിമാസം 500 വച്ച് ആദ്യം മുതലുള്ള പ്രീമിയം അടയ്ക്കണം. മൂന്ന് വര്‍ഷത്തെയും തുക പൂര്‍ണമായും അടച്ചാലേ ആനുകൂല്യം ലഭിക്കു എന്ന കരാറാണ് കമ്പനിയുമായുള്ളതെന്ന് ഉത്തരവില്‍ പറയുന്നു. പുതുതായി ജോലിക്ക് കയറുന്നവര്‍ക്ക് കൂടി ബാധകമാക്കിയ കരാറാണ് കമ്പനിയുമായി ഒപ്പുവച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !