ന്യൂ ഹാംപ്‌ഷെയറിൽ റിപ്പബ്ലിക്കൻ പ്രൈമറിക്കു മുൻപുള്ള പ്രചാരണത്തിലാണ് ട്രംപിന്റെ ഏക എതിരാളിയായ ഹേലി ആക്രമണം കടുപ്പിച്ചത്.
"നമുക്കെന്തിനാണ് 80 വയസുള്ള പ്രസിഡന്റ് സ്ഥാനാർഥി?" അവർ ചോദിച്ചു. ട്രംപും ബൈഡനും നിയമകുരുക്കുകളിൽ ആണെന്ന് അവർ ചൂണ്ടിക്കാട്ടി. "നമുക്ക് അമേരിക്കയെ സ്നേഹിക്കയും രാജ്യത്തിൻറെ കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കുകയും ചെയ്യുന്ന നേതാക്കളെ മതി."
I have a different style and approach from Joe Biden and Donald Trump. No drama. No vendettas. No whining. Just results. pic.twitter.com/llqGBFhi4c
— Nikki Haley (@NikkiHaley) January 16, 2024
പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഒന്നു പോലെ അമേരിക്കൻ ജനാധിപത്യത്തിനു ഭീഷണിയാണെന്നു നിക്കി ഹേലി.
അയോവയിൽ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട ഹേലി ന്യൂ ഹാംപ്‌ഷെയർ സർവേകളിൽ ട്രംപിനോടൊപ്പം ഓടിയെത്തുന്നതായാണ് സൂചന. റോൺ ഡിസാന്റിസ് ഈ പ്രൈമറിയിൽ മത്സരിക്കുന്നില്ല. സ്വതന്ത്ര വോട്ടർമാർ അകമഴിഞ്ഞു സഹായിച്ചാൽ ഹേലിക്കു അട്ടിമറി വിജയം ഉണ്ടാവാം. ഏറ്റവും ഒടുവിലത്തെ സർവേയിൽ കാണുന്നത് ഹേലി ബൈഡനെ 3% വോട്ടിനു തോൽപിക്കും എന്നാണ്.
എന്നാൽ ട്രംപിനോ ഡിസന്റിസ്‌നോ അത് സാധ്യമല്ലെന്നു വെള്ളിയാഴ്ച പുറത്തു വന്ന മാറിസ്ററ് ന്യൂ ഹാംപ്‌ഷെയർ പോൾ പറയുന്നു. ഹേലി 47%, ബൈഡൻ 44% എന്നിങ്ങനെ കാണുന്ന സർവേയിൽ ബൈഡനു ഡിസാന്റിസിന്റെ മേൽ 51-42 ലീഡുണ്ട്. ട്രംപിനെതിരെ 52-45 ആണ് സ്കോർ.
അമേരിക്ക ഒരിക്കലൂം വർണ-വംശീയ രാജ്യമല്ലെന്ന് ഹേലി ഫോക്സ് ന്യൂസിൽ പറഞ്ഞു. ആ വഴിക്കുള്ള ട്രംപിന്റെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. റിപ്പബ്ലിക്കൻ പാർട്ടി വർഗീയവാദികളാണോ എന്നും ചോദ്യം ഉന്നയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.