തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ മുഴുവന്‍ പാക്കേജും ലഭിക്കാനായി പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവരും പദ്ധതി നടപ്പാക്കിയത് മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന് ധനവകുപ്പ് ഉത്തരവ്.
സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ‘മെഡിസെപ് ‘
എങ്കില്‍ മാത്രമേ അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ പാക്കേജുകളുടെയും ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി 2022 ജൂലൈ ഒന്ന് മുതല്‍ 2025 ജൂലൈ ഒന്ന് വരെ മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
ഈ കാലയളവില്‍ എപ്പോള്‍ ജോലിയില്‍ പ്രവേശിച്ചാലും പ്രതിമാസം 500 വച്ച് ആദ്യം മുതലുള്ള പ്രീമിയം അടയ്ക്കണം. മൂന്ന് വര്‍ഷത്തെയും തുക പൂര്‍ണമായും അടച്ചാലേ ആനുകൂല്യം ലഭിക്കു എന്ന കരാറാണ് കമ്പനിയുമായുള്ളതെന്ന് ഉത്തരവില്‍ പറയുന്നു. പുതുതായി ജോലിക്ക് കയറുന്നവര്‍ക്ക് കൂടി ബാധകമാക്കിയ കരാറാണ് കമ്പനിയുമായി ഒപ്പുവച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.