അയോധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച വൈകിട്ട് അയോധ്യയില്‍ എത്തും. തിങ്കളാഴ്ച രാവിലെ സരയൂ സ്നാനത്തിന് ശേഷം രണ്ട് കിലോമീറ്ററോളം നടന്ന് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് അദ്ദേഹം ഹനുമാന്‍ഗഡി ക്ഷേത്രത്തിലും ദര്‍ശനം നടത്തും. തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിട്ടാണ് പ്രധാന മന്ത്രി എത്തുക.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഷ്കിന്ധയില്‍നിന്നുള്ള (നിലവില്‍ കര്‍ണാടകയിലെ ഹംപി) രഥം അയോധ്യയിലെത്തിച്ചു. രാമക്ഷേത്ര ദര്‍ശനം നടത്തുന്നതിനുള്ള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്.
പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അവരവരുടെ മണ്ഡലത്തില്‍ നിന്നും അയോധ്യയിലേക്കുള്ള ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ഓരോ മന്ത്രിമാരോടും നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്ര അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം.ക്രമീകരണങ്ങള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തണമെന്നും അവരുടെ മണ്ഡലത്തിലെ ആളുകളെ രാമക്ഷേത്ര ദര്‍ശനം നടത്തുന്നതിന് കൊണ്ടുപോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗഹാര്‍ദ്ദവും പരസ്പര സ്നേഹവും നിലനിര്‍ത്താന്‍ എല്ലാം ലാളിത്യത്തോടെ ചെയ്യണമെന്നും പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.