കാൽഗറി: മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി (MCAC) 2024-25 കാലയളവിലേക്കുളള പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് അനിത സന്തോഷ്, ട്രഷറർ രെഞ്ചി പിളള, സെക്രട്ടറി സന്തീപ് സാം അലക്സാണ്ടർ, പബ്ലിസിറ്റി ആന്റ് ഫണ്ട് റെയ്സിംഗ് വിനിൽ വർഗീസ് അലക്സ്, മെമ്പർഷിപ്പ് കോ-ഓർഡിനേറ്റർ അഞ്ചൂം സാദിഖ്, പ്രോഗ്രാം ആൻഡ് യൂത്ത് കോ-ഓർഡിനേറ്റർ ലിനി മട്ടമന സജു, പ്രോഗ്രാം കോ- ഓർഡിനേറ്റർ രഷ്മി സുധീർ, പ്രോഗ്രാം ആൻഡ് മെമ്പർഷിപ്പ് കോ-ഓർഡിനേറ്റർ സ്നേഹ അത്തംകാവിൽ, യൂത്ത് കോ-ഓർഡിനേറ്റർ മായാ നമ്പൂതിരിപ്പാട്, സോഷ്യൽമീഡിയ കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പോർട്സ് തൗസീഫ് ഉസ്മാൻ, ന്യൂകമ്മർ കോ-ഓർഡിനേറ്റർ പ്രിൻസ് ജോസഫ്, ശ്രീദേവി ലദീഷ് ബാബു, സോഷ്യൽമീഡിയ കമ്മ്യൂണിക്കേഷൻസ് ആൻഡ് മലയാളം സ്കൂൾ വിവേക് ശിവൻ നായർ, സ്പോർട്സ് കോ-ഓർഡിനേറ്റർ രഞ്ജിത്ത് രാജൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ജനുവരി 1 ന് പുതിയ അംഗങ്ങൾ MCAC യുടെ ചുമതല ഏറ്റെടുത്തു. 1986-ൽ രൂപീകൃതമായതിന് ശേഷം 38-ാം വർഷത്തിലേക്ക് കടക്കുകയാണ് MCAC. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ തുടർന്ന് അസോസിയേഷനെ ഈ വർഷങ്ങളിലെല്ലാം സഹായിച്ച എല്ലാ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിക്കുന്നുവെന്നും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും നിങ്ങളുടെ തുടർച്ചയായ പിന്തുണയും പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നുവെന്നും MCAC പ്രസ്താവനയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.