അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് പിതാവും 11 വയസ്സുള്ള മകളും യുഎഇയില്‍ മരിച്ചു

അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് പിതാവും 11 വയസ്സുള്ള മകളും യുഎഇയില്‍ മരിച്ചു

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം. എമിറേറ്റിലെ മുവൈലയില്‍ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിലാണ് സംഭവം. പാകിസ്ഥാന്‍ സ്വദേശിയും 11 വയസ്സുള്ള മകളുമാണ് അപകടത്തില്‍ മരിച്ചത്.

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പാക് സ്വദേശിയുടെ ഭാര്യക്കും രണ്ടു മക്കള്‍ക്കും പരിക്കേറ്റു. മാതാവ്, ഒമ്പത് വയസ്സുള്ള മകള്‍, അഞ്ച് വയസ്സുള്ള മകൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഗുരുതരാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രി ഐസിയുവിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.08നാണ് തീപിടിത്തം ശ്രദ്ധിക്കപ്പെട്ടത്. മിനിറ്റുകള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ  അപ്പാര്‍ട്ട്മെന്‍റിലാണ് തീപിടിത്തമുണ്ടായി പുക നിറഞ്ഞതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ മറ്റ് താമസക്കാരെ ഉടന്‍ രക്ഷപ്പെടുത്തി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network