ഫെബ്രുവരി 1 ന്, ധനമന്ത്രി നിർമ്മല സീതാരാമൻ 2024 ലെ ബജറ്റ് അവതരിപ്പിക്കും. 2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം ഇത് ആറാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് സമ്പൂർണ യൂണിയൻ ബജറ്റിന് പകരം ഇടക്കാല ബജറ്റായിരിക്കും. എന്താണ് ഇടക്കാല ബഡ്ജറ്റ്? ഒരു സമ്പൂർണ്ണ യൂണിയൻ ബജറ്റിൽ നിന്ന് എങ്ങനെ ഇടക്കാല ബഡ്ജറ്റ് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കേണ്ടി വരിക. ആ സാമ്പത്തിക വർഷത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ, സാധാരണയായി കുറച്ച് മാസങ്ങൾക്കുള്ളിൽ താൽക്കാലിക ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ളതാണ് ഇടക്കാല ബജറ്റ്.
2024 ഏപ്രിൽ 1 ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിനിടയിൽ ഇന്ത്യയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ്. ഇതിനാൽ നിർമ്മല സീതാരാമന് ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.