വയനാട്; കൊളഗപ്പാറ ചൂരിമലയെ ഒന്നടങ്കം വിറപ്പിച്ച കടുവയുടെ ശിഷ്ടകാലം ഇനി തൃശ്ശൂരിൽ. തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലാണ് കടുവയെ എത്തിച്ചിരിക്കുന്നത്.
ശനിയാഴ്ചയാണ് വനം വകുപ്പ് ഒരുക്കിയ കെണിയിൽ കടുവ അകപ്പെട്ടത്. ഇന്നലെയാണ് കടുവയെ തൃശ്ശൂരിലേക്ക് മാറ്റാനുള്ള ഉത്തരവ് ഇറക്കിയത്. തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെ തന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് വാഹനവ്യൂഹം പുറപ്പെടുകയായിരുന്നു. ഡബ്ല്യു വൈഎസ് ഒമ്പതാമൻ എന്നാണ് കടുവയ്ക്ക് പേര് നൽകിയിരിക്കുന്നത്.
കടുവയുടെ കാലിനും എല്ലിനും നേരിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. ഇവയ്ക്ക് പുത്തൂരിൽ വിദഗ്ധ ചികിത്സ നൽകുന്നതാണ്. ഏകദേശം 10-11 വയസിന് ഇടയിലാണ് കടുവയുടെ പ്രായം.
നിലവിൽ, കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ 6 കടുവകൾക്കാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ഇവിടെയുള്ള സ്ഥലപരിമിതി മൂലമാണ് ചൂരിമലയിൽ നിന്ന് പിടികൂടിയ കടുവയെ തൃശ്ശൂരിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ നാല് മൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നാണ് ചൂരിമല മേഖലയിൽ വനം വകുപ്പ് കെണി ഒരുക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.