കമ്പ്യുട്ടറിന്‍റെയും മൊബൈലിന്‍റെയുമൊക്കെ കണ്ടുപിടിത്തം വലിയമാറ്റങ്ങളാണ് നിത്യജീവിതത്തില്‍ ഉണ്ടാക്കിയത്. പലരുടേയും എഴുത്തും വായനയുമൊക്കെ ഇത്തരത്തിലുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ ആശ്രയിച്ചായിടൈപ്പ് ചെയ്ത് ശീലിച്ചതോടെ എഴുതാൻ മടികാണിക്കുന്നവരാണ് ഏറെയും. എന്നാല്‍ എഴുത്ത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനം. പേന ഉപയോഗിച്ച് എഴുതുമ്പോള്‍ കൈ ചലനങ്ങള്‍ വിദ്യാർഥികളുടെ ഓർമശക്തി വർധിക്കുമെന്നും കൂടുതല്‍ പഠിക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.
ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 36 സർവകലാശാലകളില്‍ നിന്നുള്ള വിദ്യാർഥികളില്‍ നിന്നാണ് ഇതിന് ആസ്പദമായ വിവരങ്ങള്‍ ശേഖരിച്ചത്. പഠനസംബന്ധമായ കാര്യങ്ങള്‍ ഡിജിറ്റല്‍ പേന ഉപയോഗിച്ച് ടച്ച് സ്ക്രീനില്‍ എഴുതുകയോ അല്ലെങ്കില്‍ കീബോർഡില്‍ ടൈപ് ചെയ്യുകയോ ചെയ്യുന്നവരായിരുന്നു ഇവർ. ഇതില്‍ എഴുതുന്നത് ശീലമാക്കിയവരില്‍ മസ്തിഷ്കത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുന്നതായി കണ്ടെത്തി. ടച്ച് സ്ക്രീനില്‍ മാത്രമല്ല പേപ്പറില്‍ എഴുതുമ്പോഴും സമാനഫലം തന്നെയാണ് ലഭിക്കുന്നതെന്നും കണ്ടെത്തി.
ടാബ്ലറ്റുകളില്‍ എഴുതാനും വായിക്കാനും ശീലിച്ച കുട്ടികള്‍ക്ക് സമാനമായ വാക്കുകള്‍ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും ഗവേഷകർ പറയുന്നു. വേഗത്തില്‍ ജോലി തീർക്കാൻ കീബോർഡുകളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാല്‍ കൈകൊണ്ട് എഴുതുന്നത് അക്കങ്ങള്‍ ഓർത്തുവെക്കാനും സഹായിക്കും. വിദ്യാർഥികളുടെ കൈയെഴുത്തുകളെ പ്രോത്സാഹിപ്പിക്കണമെന്നും മതിയായ മാർഗനിർദേശങ്ങള്‍ നല്‍കണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. അതേസമയം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണമെന്നും സംഘം മുന്നറിയിപ്പ് നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.