ലൈക്കിനും കാഴ്ചക്കാര്‍ക്കും വേണ്ടി ഗർഭിണിയാണെന്ന് വ്യാജ വീഡിയോ; പിന്നാലെ വ്ലോഗർക്ക് എട്ടിന്‍റെ പണി

കൂടുതൽ കാഴ്ചക്കാരെയും അതിലൂടെ കൂടുതൽ വരുമാനവും നേടുക എന്നതാണ് എല്ലാ സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരും ആഗ്രഹിക്കുന്ന പൊതുവായ കാര്യം. ഇതിനായി പലതരത്തിലുള്ള തന്ത്രങ്ങളും സ്വീകരിക്കുന്നവരുണ്ട്. അത്തരത്തിലുള്ള തന്ത്രത്തിന്‍റെ ഭാഗമായി ഗർഭിണിയാണെന്ന് വ്യാജ പ്രചരണം നടത്തിയ ചൈനയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ നടപടി. 

താൻ അഞ്ചുമാസം ഗർഭിണിയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് ഇവർ നടത്തിയിരുന്നത്. തീർന്നില്ല ഒടുവിൽ ഗർഭിണിയായ തനിക്ക് വിവാഹം കഴിക്കാൻ ഒരു വരനെ ആവശ്യമുണ്ടെന്ന രീതിയിൽ ചൈനയിലെ പ്രശസ്തമായ മാച്ച് മേക്കിംഗ് മീറ്റിങ്ങിലും ഇവർ പങ്കെടുത്തു. ഒപ്പം ഈ ദൃശ്യങ്ങൾ നാടകീയമായി പകർത്തി സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചു. 

തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള 32 കാരിയായ ചെൻക്‌സിയോസി എന്ന യുവതിയാണ് വ്യാജ ഗർഭധാരണത്തിലൂടെ തന്‍റെ ഓൺലൈൻ ട്രാഫിക് വർദ്ധിപ്പിക്കാൻ ശ്രമം നടത്തിയത്. tiktok ന്‍റെ ചൈനീസ് പതിപ്പായ ഡൗയിൻ ആപ്പിലാണ് ഇവർ തന്‍റെ വീഡിയോകള്‍ പങ്കുവച്ചത്. ചൈനയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ തങ്ങളുടെ പങ്കാളികളെ കണ്ടെത്തുന്നതിനായി സാധാരണയായി നടത്തിവരുന്ന ഒന്നാണ് മാച്ച് മേക്കിംഗ് മീറ്റിംഗ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !