ഗ്രിൻഡാവിക്: ഐസ്‍ലൻഡിൽ വൻ നാശം വിതച്ച് അഗ്നിപർവത സ്ഫോടനം. ലാവ പൊട്ടി ഒഴുകിയതിനെ തുടർന്ന് ഗ്രിൻഡാവിക് നഗരത്തിലെ വീടുകൾ കത്തിനശിച്ചു. മുന്നറിയിപ്പിന് പിന്നാലെ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. പ്രദേശത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അഗ്നിപർവത സ്ഫോടനമാണ് ഇത്. ഞായറാഴ്ച പുലർച്ചെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.
മത്സ്യബന്ധ തൊഴിലാളികൾ ഏറെയുള്ള നഗരത്തിലേക്കാണ് ലാവ കുതിച്ചെത്തിയത്. ഡിസംബറിൽ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ തയ്യാറാക്കിയിരുന്ന പ്രതിരോധ മാർഗങ്ങൾ ഒരു പരിധി വരെ ലാവയെ തടഞ്ഞെങ്കിലും പൂർണമായി തടയാനായില്ല.
ഇതോടെയാണ് വീടുകളിലേക്ക് ലാവയെത്തിയത്. ലാവാ പ്രവാഹത്തിന് പിന്നാലെ നഗരത്തിലെ പ്രധാന പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ആളുകളോട് ഒരുമിച്ച് നിൽകണമെന്നും അനുതാപ പൂർവ്വം പെരുമാറണമെന്നും ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത ഐസ്ലാന്‍റ് പ്രസിഡന്റ് ഗഡ്നി ജോഹാന്‍സണ്‍ ആവശ്യപ്പെട്ടു.
ഡിസംബറിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് ഐസ്ലാന്‍റിൽ അഗ്നിപർവ്വത സ്ഫോടനം ആരംഭിച്ചത്. അഗ്നി പർവ്വതത്തിന് ചുറ്റുമായി വലിയ ഭിത്തികൾ നിർമ്മിച്ച് ലാവ തടയാന്‍ ഭരണകൂടം ശ്രമിച്ചിരുന്നുവെങഅകിലും പൂർണമായി സാധിച്ചിരുന്നില്ല.
4000യിരത്തോളം ആളുകളാണ് ഈ ചെറുനഗരത്തിൽ താമസിക്കുന്നത്. അഗ്നി പർവ്വത സ്ഫോടനത്തിന് പിന്നാലെ ഇവിടെ നിന്നുള്ള വിമാന സർവ്വീസുകളും അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.
എന്നാൽ അടുത്ത നഗരമായ കെഫ്ളാവിക് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്. കഴിഞ്ഞ മാസത്തെ അഗ്നി പർവ്വത സ്ഫോടനത്തിന് പിന്നാലെ നഗരം വിടേണ്ടി വന്നതിന് ശേഷം തിരികെ വന്നവർ വീണ്ടും നഗരം വിടേണ്ട അവസ്ഥയിലാണ് നിലവിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.