കാഞ്ഞിരപ്പള്ളി:പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ജനുവരി 15 ന് കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി നേതൃത്തിൽ പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്സ് ശ്രീമതി ഷാൻ്റി ജോസഫ് ക്ലാസ് നയിച്ചു. സ്വരുമപ്രസിഡൻറ് മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ ജോയി മുണ്ടാമ്പള്ളി സ്വാഗതം ആശംസിച്ചു.IAPC കോട്ടയം ജില്ലാ കൺസേഷ്യം സെക്രട്ടറി ശ്രീ ജോർജ് കോര യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു ,ജനപ്രതിനിധികൾ ,പാലിയേറ്റീവ് വോളണ്ടിയർമാർ ,പൊതു പ്രവർത്തകർ ,എരുമേലി MES കോളേജിലെ MSW വിദ്യാർത്ഥികൾ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
എരുമേലി MES കോളേജിൽ ഒരു സ്റ്റുഡൻസ് പാലിയേറ്റീവ് യൂണിറ്റ് ആരംഭിക്കുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ സംസാരിച്ചു സ്വരുമ കോഡിനേറ്റർ മനോജിന്റെ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.