ടോക്യോ: റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന് തീപിടിച്ചു. ജപ്പാന് എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിന് തീപിടിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ വിൻഡോകളിലും താഴെയും തീ പടരുന്നത് വീഡിയോയിൽ കാണാം. വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ലാന്റിംഗിനിടെ ജപ്പാന് എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.