പാലാ: 31-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് ഇന്ന് തുടക്കമായി. വേകാനന്ദ ജയന്തി ദിനമായ ഇന്ന് (ജനുവരി12 മുതൽ 16 വരെ) വെള്ളാപ്പാട് ഭഗവതി ക്ഷേത്രസന്നിധിയിലെ രാമകൃഷ്ണാനന്ദസ്വാമി നഗറിലാണ് ഈ വർഷത്തെ ഹിന്ദുമഹാ സംഗമം നടക്കുന്നത്.
രാമായണത്തെയും ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്രനിർമ്മാണ നാൾവഴികളെയും അടിസ്ഥാനമാക്കിയുള്ള പ്രഭാഷണ പരമ്പരയും, മീനച്ചിൽ താലൂക്കിൽ നിന്ന് കർസേവയിൽ പങ്കെടുത്തവരെ ആദരിക്കൽ എന്നിവ ഈ വർഷത്തെ ഹിന്ദു സംഗമത്തിന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് 4.30 ന് ചെത്തിമറ്റം പുതിയകാവ് ക്ഷേത്രത്തിൽ നിന്ന് വാദ്യ ഘോഷങ്ങളോടെ ആരംഭിച്ച മഹാശോഭായാത്രയിൽ ആയിരങ്ങൾ അണിനിരന്നു.
അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ്, വെള്ളപ്പാട് സംഗമ നഗരിയിൽ പതാക ഉയർത്തി.തുടർന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.
അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രബുദ്ധകേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ മഹാരാജ് വിവേകാനന്ദ സന്ദേശം നൽകി. സ്വാമി വീതസംഗാന്ദ മഹാരാജ്, ഡോ.എൻ.കെ. മഹാദേവൻ, സുരേഷ് എം.ജി. എന്നിവർ സംസാരിച്ചു.
കെ.കെ.ഗോപകുമാർ,ഡോ.പി.സി. ഹരികൃഷ്ണൻ, അഡ്വ.ജി. അനീഷ്, സി.കെ.അശോകൻ, ടി.എൻ. രാജൻ, വി.സി. ചന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.