യുകെ മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ ആനി ഫിലിപ്പിന്റെ വിയോഗത്തിൽ ഞെട്ടി പ്രവാസികൾ...വിടവാങ്ങുന്നത് നൂറുകണക്കിന് ജനങ്ങളെ പുതു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഡോക്ടർ

ലണ്ടന്‍: ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ വെസ്റ്റണിങ്ങിലെ പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് അന്തരിച്ചു. 65 വയസായിരുന്നു. ഏറെക്കാലമായി കാന്‍സര്‍ ബാധിതയായി ചികില്‍സയിലായിരുന്നു.

അതിനിടെയാണ് മരണം സംഭവിച്ചത്. നാട്ടില്‍ തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ). സംസ്‌കാരം പിന്നീട്.

ഇന്ത്യ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് ഡോ. ആനി ഫിലിപ്പ് യുകെയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇവിടെയും ഗൈനക്കോളജി രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് ആനി ഫിലിപ്പ് വിടപറയുന്നത്.

ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ. ആനി.

ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസും എംഡിയും പാസായത്. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനവും നടത്തി.

ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പന്‍ ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !