തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോധ്യയിലേക്ക് അധികപണച്ചെലവില്ലാതെ യാത്ര നടത്താൻ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ഉടൻ നടത്തുമെന്ന് കേന്ദ്രസർക്കാർ.
ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കം. കേരളത്തിൽ നിന്നും 24 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ‘ആസ്ഥാ’ (വിശ്വാസം) എന്ന പേരിലാകും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.
തിരുവനന്തപുരം, പാലക്കാട്, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നും ജനുവരി 30 മുതലാണ് സർവീസുകൾ ആരംഭിക്കുക. ടിക്കറ്റ് നിരക്ക് 3300 രൂപയാണ്. അയോധ്യാ സന്ദർശനത്തിനായി ഇന്ത്യയൊട്ടാകെ 66 ഓളം ആസ്ഥാ ട്രെയിനുകളാണ് സർവീസ് നടത്തുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുളളത്.
രാമക്ഷേത്ര സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും അടുത്ത മാസങ്ങളിൽ തന്നെ അയോധ്യയിൽ എത്തിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശം.
ആസ്ഥാ ട്രെയിൻ മുഖേന അയോധ്യയിൽ എത്തുന്നവരുടെ താമസ സൗകര്യങ്ങൾ ബിജെപി ഒരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്. ട്രെയിനുകളുടെ സമയവും കൂടുതൽ വിവരങ്ങളും രണ്ട് ദിവസങ്ങൾക്കകം അറിയിക്കുമെന്നാണ് റെയിൽവേ നൽകുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.