ദില്ലി:സമ്പൂർണ ബജറ്റുമായി വീണ്ടു കാണാമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനം തുടങ്ങും മുന്‍പാണ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഈ ആത്മവിശ്വാസപ്രകടനം. അവസരവാദവും അടങ്ങാത്ത അധികാരകൊതിയുമാണ് ബിജെപിയെ നയിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ അധികാരം നിലനിർത്തുമെന്ന പ്രതീതി ഉണ്ടാക്കാനുള്ള നീക്കമാണ് നരേന്ദ്രമോദി ബജറ്റ് സമ്മേളതനത്തിന്റെ തുടക്കത്തിലും നോക്കുന്നത്. തന്റെ സർക്കാർ തന്നെ അടുത്ത ബജറ്റും അവതരിപ്പിക്കുമെന്ന വാക്കുകളിലൂടെ ഈ സന്ദേശം നല്കിയ മോദി രാ ഷ്ട്രപതിയുടെ പ്രസംഗത്തിലും ഈ കാര്യം ഉൾപ്പെടുത്തി.
അടുത്ത 5 കൊല്ലത്തേക്കുള്ള പദ്ധതികള്‍ തന്റെ സർക്കാർ തയ്യാറാക്കി കഴിഞ്ഞുവെന്ന പരാമർശം രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.