കർഷകർക്ക് വാരിക്കോരി തരും; ബജറ്റിൽ വൻ ഓഫറുകളെന്ന് സൂചന

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ കർഷകരെ കയ്യിലെടുക്കുന്നതിനുള്ള തന്ത്രവുമായി കേന്ദ്രം. മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വിതരണം ചെയ്യുന്ന തുക കൂട്ടുന്നതിനുള്ള തീരുമാനം ബജറ്റിൽ  പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ലഭിക്കുന്നത്. ബജറ്റിൽ ഈ തുക 6000 രൂപയിൽ നിന്ന് 9000 രൂപയായി ഉയർത്താനാണ് സാധ്യത.കർഷകരുടെ അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായി സർക്കാർ ഈ പണം ഓൺലൈനായി കൈമാറുകയാണ് ചെയ്യുന്നത്.

2019ലെ ഇടക്കാല ബജറ്റിലാണ്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ 16-ാം ഗഡു ഈ വർഷം ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  നവംബർ 15ന് സർക്കാർ 15-ാം ഗഡു കർഷകർക്ക് നൽകിയിരുന്നു.വരുന്ന ഫെബ്രുവരിയിൽ ഈ പദ്ധതി ആരംഭിച്ചിട്ട് 5 വർഷം തികയുകയാണ്.  അടുത്ത 5 വർഷത്തേക്ക് കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2024 ഫെബ്രുവരി ഒന്നിന്  അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും പ്രഖ്യാപനം നടത്തുക. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.

 2024-25 ലെ ബജറ്റിൽ കാർഷിക മേഖലയ്ക്കായി  ഏകദേശം 2 ലക്ഷം കോടി രൂപ വകയിരുത്തിയേക്കുമെന്നാണ് സൂചന. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ച 1.44 ലക്ഷം കോടി രൂപയേക്കാൾ 39 ശതമാനം കൂടുതലാണിത്. ഈ ഫണ്ടിൻറെ സഹായത്തോടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല, വിള ഇൻഷുറൻസ് വിപുലീകരിക്കാനും പദ്ധതികളുണ്ടായേക്കും.വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ യോജന 2016ൽ ആണ് ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം കർഷകരുടെ വിളകൾ വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ഇൻഷൂർ ചെയ്യുന്നത്. ഇതിനായി കർഷകർ മൊത്തം പ്രീമിയത്തിൻറെ 1.5 മുതൽ 5 ശതമാനം വരെ മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ, ബാക്കി തുക സർക്കാർ ആണ് അനുവദിക്കുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !