റിയാദ്: സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനം കൊണ്ടാടി സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം. റിയാദിൽ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിെൻറയും ആഭിമുഖ്യത്തിലും രാജ്യമാകതെ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും വിപുലവും പ്രൗഢവും വർണശബളവുമായ ആഘോഷമാണ് അരങ്ങേറിയത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം ആളുകൾ ആവേശകരമായ പങ്കാളിത്തത്തോടെ പരിപാടികളിൽ സംബന്ധിച്ചതായി എംബസിയധികൃതർ പറഞ്ഞു.
രാവിലെ ഒമ്പതോടെ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ത്രിവർണ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷം ആരംഭിച്ചത്. ഈ അവസരത്തിൽ രാജ്യത്തിനും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കുമുള്ള രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്‍റെ 75-ാം വർഷിക ദിനത്തിൽ ആ ദിനാചരണത്തിെൻറ പ്രത്യേക പ്രാധാന്യത്തെക്കുറിച്ചും അമൃത കാലഘട്ടത്തിലേക്കുള്ള രാജ്യത്തിന്‍റെ പുരോഗതിയെക്കുറിച്ചും അംബാസഡർ തൻറെ പ്രസംഗത്തിൽ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.