കേരള റബ്ബർ ലിമിറ്റഡ്: പദ്ധതി രേഖ പ്രസിദ്ധപ്പെടുത്തണം : പി ജി ബിജുകുമാർ

വൈക്കം : വെള്ളൂരിൽ ആരംഭിക്കുന്ന കേരള റബ്ബർ ലിമിറ്റഡിന്റെ പദ്ധതി രേഖ പ്രസിദ്ധപ്പെടുത്താൻ വ്യവസായ വകുപ്പ് തയ്യാറാകണമെന്ന് ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ആവശ്യപ്പെട്ടു.

ഈ പദ്ധതി സംബന്ധിച്ച് അവ്യക്ത നിലനിൽക്കുകയാണ്. എച്ച് എൻഎൽ നാഷണൽ കമ്പ നി ലോ ട്രിബ്യൂണലിൽ വിധി പ്രകാരം സംസ്ഥാന സർക്കാരിന്റെ ഏജൻസി ആയ കിംഫ്ര ഏറ്റെടുക്കുമ്പോൾ ബാധ്യത കളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും നൽകണം എന്നതായിരുന്നു വ്യവസ്ഥ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇതൊന്നും കൊടുക്കാൻ കിഫ്രായൊ പുതുതായി രൂപീകരിച്ച കെപിപിഎല്ലൊ തയ്യാറായിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ട്രിബ്യൂണലിലും സുപ്രീംകോടതി യിലും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് വസ്തുകൈമാറ്റം നടക്കുന്ന തെന്നതിൽ വ്യക്തയില്ല.

കെആർഎൽ ഈപ്പോൾ നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തികൾ അനധികൃത മാണ്. ഈ പ്രവർത്തികൾ മൂലം വെള്ളൂരും സമീപപ്രദേശങ്ങളും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ അഭിമുഖികരിക്കുകയാണ്.

കൂടാതെ അറുപതിലധികം സ്വകാര്യ സംരഭകർ ഇവിടെ എത്തുന്പോൾ ഉണ്ടാകുന്ന മലിനീകരണവുമായി ബന്ധപ്പെട്ടകാര്യങ്ങളും ആശങ്കാജനകമാണ്. ഇകാര്യങ്ങൾ പ്രദേശവാസികളോട് വിശധീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും ബിജുകുമാർ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !