തെഹ്റാൻ: ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘടനയായ മൊസ്സാദിന് വേണ്ടി സ്ഫോടനം ആസൂത്രണം ചെയ്ത നാലുപേരെ ഇറാൻ തൂക്കിലേറ്റി.ഇറാഖിലെ വടക്കൻ കുർദിഷ് മേഖലയില്‍ നിന്നുള്ളവരെയാണ് സുപ്രീംകോടതി അപ്പീല്‍ തള്ളിയതോടെ ഇന്ന് തൂക്കിലേറ്റിയത്.
പ്രതിരോധ വകുപ്പിനും സൈന്യത്തിനും വേണ്ടി ഉപകരണങ്ങള്‍ നിർമിക്കുന്ന ഫാക്ടറിയായിരുന്നു ഇത്. എന്നാല്‍, ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ഗസ്സയില്‍ ഇസ്രായേല്‍ നരഹത്യ തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനും ഇസ്രായേലും തമ്മില്‍ ബന്ധം പാടെ വഷളായ സാഹചര്യത്തിലാണ് മൊസ്സാദുമായി ബന്ധമുള്ളവരെ തൂക്കിലേറ്റിയത്.
തങ്ങള്‍ക്കെതിരെ പോരാടുന്ന ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളെ ആയുധം നല്കി പിന്തുണക്കുന്നത് ഇറാനാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. അതേസമയം, തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും ഇസ്രായേല്‍ കൊലപ്പെടുത്തിയതായി ഇറാനും ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ജോർഡനിലെ യു.എസ് സൈനിക ക്യാമ്ബിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ സഹായത്തോടെയുള്ള സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചത്.
തക്കതായ തിരിച്ചടി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും യു.എസ് ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും മേഖലയിലെ വസ്തുതകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ഇറാiൻ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.