തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തില്‍ വിപുലമായി ആഘോഷിക്കാന്‍ കേരള ബി ജെ പി ഘടകത്തിന്റെ തീരുമാനം.
അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് എന്തിനാണ് മടിച്ചുനില്‍ക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. കര്‍ണാടക സര്‍ക്കാരും കര്‍ണാടകയിലെ കോണ്‍ഗ്രസും അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത് ചൂണ്ടികാട്ടിയായിരുന്നു സുരേന്ദ്രന്റെ ചോദ്യം. കര്‍ണാടക കോണ്‍ഗ്രസ് ആഘോഷിക്കാന്‍ തീരുമാനിച്ചു, യു പിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഇത് തന്നെ ചെയ്യുന്നു.
കേരളത്തിലെ കോണ്‍ഗസ് എന്ത് പരിപാടിയാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ആസൂത്രണം ചെയ്യുന്നതെന്നും സുരേന്ദ്രന് ചോദിച്ചു. ഉന്നത കോണ്‍ഗ്രസ് നേതാവ് കേരളത്തിലെ എം പിയാണെന്നും സുരേന്ദ്രന് ചൂണ്ടികാട്ടി.
ഹിന്ദു വികാരത്തിന് എതിരാണോ കോണ്‍ഗ്രസെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്, ആരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേരളത്തിലെ കോണ്‍ഗ്രസ് അയോധ്യ ദിനം ആഘോഷിക്കാത്തതെന്നും ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.