ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ ദളിത് ഹിന്ദു ആണ്‍കുട്ടിയും മുസ്ലീം പെണ്‍കുട്ടിയും ഒരുമിച്ചിരുന്നതിന് ഒരു സംഘം മുസ്ലീംങ്ങള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.സച്ചിന് ലമാനി (18), മുസ്കാന് പട്ടേല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൈപ്പുകളും വടികളും ഉപയോഗിച്ച് അക്രമി സംഘം ഇവരെ മര്‍ദിച്ചതായാണ് പരാതി.
ഇരുവരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെലഗാവി പൊലീസ് എസ്സി/എസ്ടി പീഡന നിയമപ്രകാരം പ്രകാരം കേസെടുത്തു. '
എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒരുമിച്ച് ഇരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. അവര്‍ മുസ്ലീമല്ലെന്നും എന്റെ സ്വന്തം അമ്മായിയുടെ മകളാണെന്നും ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഞങ്ങളുടെ രണ്ട് ഫോണുകളും എടുത്തു. അവര്‍ 7,000 രൂപ തട്ടിയെടുത്തു.' ആക്രമണത്തിനിരയായ സച്ചിന് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിലെ കില്ല തടാകത്തിന് സമീപമാണ് സംഭവം. സച്ചിന്റെയും മുസ്കന്റെയും പേരുകള്‍ ചോദിച്ച് അക്രമികളുടെ സംഘം സമീപിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരകളായ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങിയെന്ന് സച്ചിനും മുസ്കാനും പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.