മോദി പ്രഭാവത്തില്‍ ബിജെപി കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക്; പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറും,,

 തൃശൂർ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നൊരുക്കങ്ങള്‍ അതിവേഗം തുടങ്ങാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എന്‍ഡിഎ മുന്നണിയില്‍ ബിജെപി ഭരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് രണ്ടാഴ്ചക്കുളളില്‍ നല്‍കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം.

കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയുടെ സര്‍വേ അടുത്ത ദിവസം പൂര്‍ത്തിയാകും. നമോ ആപ്പുവഴിയുളള സര്‍വേയും പാര്‍ട്ടി നടത്തുന്നുണ്ട്.

നാലുസംസ്ഥാനങ്ങളില്‍ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ഗുണകരമായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഫെബ്രുവരി 20-നകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുമെന്നാണ് സൂചന. 

കേരളമുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിക്കുന്നത് തൃശൂര്‍, തിരുവനപുരം, കാസര്‍കോട് എന്നിവടങ്ങളാണ്.

ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട് എന്നിവടങ്ങളില്‍ പാര്‍ട്ടിക്ക് വോട്ടുഷെയറില്‍ നല്ലമാര്‍ജിനുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിക്കായി ചുമരെഴുത്തും പ്രചാരണവും തുടങ്ങിയിട്ടുണ്ട്.  

ആറ്റിങ്ങലില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനും തിരുവനന്തപുരത്ത് ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖറും പരിഗണനയിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നില്ലെന്നു ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപി അന്തിമപട്ടികയില്‍ വിവിധ മണ്ഡലങ്ങളിലായി ശോഭസുരേന്ദ്രന്‍, എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ പി അബ്ദുല്ലക്കുട്ടി തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !