കണ്ണൂര്‍ : സിവില്‍ സ്റ്റേഷനില്‍ എം വിജിൻ എംഎല്‍എയും ടൗണ്‍ എസ്ഐയും തമ്മില്‍ നടന്ന വാക്കേറ്റ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി എംഎല്‍എ.
പ്രകോപനമുണ്ടാക്കിയത് എസ്ഐ ആണെന്നും പൊലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. സിനിമ സ്റ്റൈലില്‍, ഭീഷണി സ്വരത്തില്‍ പെരുമാറിയപ്പോഴാണ് പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്നം. മോശമായി പെരുമാറിയതാണെന്നും എം വിജിൻ പറഞ്ഞു.സിവില്‍ സ്റ്റേഷനില്‍ എം.വിജിൻ എംഎല്‍എയും ടൗണ്‍ എസ്ഐ ടി.പി ഷമീലും തമ്മില്‍ ഇന്നലെ ഉച്ചയോടെയാണ് വാക്കേറ്റമുണ്ടായത്. പ്രതിഷേധ മാര്‍ച്ചുമായി കളക്ടറേറ്റ് വളപ്പില്‍ കയറിയ നഴ്സുമാര്‍ക്കും ഉദ്ഘാടകനായ എംഎല്‍എയ്ക്കുമെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് പ്രകോപനമായത്. പിന്നാലെ സുരേഷ് ഗോപി കളിക്കരുതെന്നും പിണറായി വിജയന്റെ പൊലീസിന് നാണക്കേടുണ്ടാക്കരുതെന്നും എസ്ഐയോട് എംഎല്‍എ കയര്‍ത്തു.
കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന്റെ മാര്‍ച്ച് ഉദ്ഘാടകനായിരുന്നു എംഎല്‍എ.ഇന്നലെ ഉച്ചയ്ക്ക് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചെത്തിയപ്പോള്‍ തടയാൻ പൊലീസുണ്ടായില്ല.തുറന്ന ഗേറ്റിലൂടെ സമരക്കാര്‍ അകത്തുകയറി.കളക്ടറേറ്റ് വളപ്പിലായി ഉദ്ഘാടനം. എസ്ഐയും സംഘവും ഈ സമയത്തെത്തി.
അകത്തുകയറിയവര്‍ക്കെതിരെയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞതോടെ വാക്കേറ്റമുണ്ടായി.സുരക്ഷയൊരുക്കാത്തത് പൊലീസിന്റെ വീഴ്ചയെന്നും അതിന്റെ പേരില്‍ കേസും ഭീഷണിയും വേണ്ടെന്നും എംഎല്‍എ പറഞ്ഞു.ഈ സമയം കേസെടുക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ അടുത്തെത്തി പേര് ചോദിച്ചു.
ഇതും പ്രകോപനമായി. എസ്ഐ മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും എംഎല്‍എ ആരോപിച്ചു.വാക്കേറ്റത്തിന് പിന്നാലെ സമരക്കാരും മടങ്ങി. എസ്ഐക്കെതിരെ കമ്മീഷണര്‍ക്ക് എംഎല്‍എ പരാതി നല്കി.സുരക്ഷാ വീഴ്ചയിലും വാക്കേറ്റത്തിലും ടൗണ്‍ സിഐയോട് കമ്മീഷണര്‍ വിശദീകരണം തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.