ദിവസത്തില്‍ പത്ത് മണിക്കൂറിലേക്ക് ഭക്ഷണക്രമം ചുരുക്കുന്നത് ഭക്ഷണക്രമം മാനസികാവസ്ഥ, ഉര്‍ജ്ജം, വിശപ്പ് എന്നിവ മെച്ചപ്പെടുത്തുമെന്ന് പഠന റിപ്പോര്‍ട്ട്.ഇടയ്ക്കിടെയുള്ള ഡയറ്റിങ് നടത്തുന്നതിനെക്കാള്‍ ഭക്ഷണം കഴിക്കുന്നത് ഒരു നിശ്ചിത സമയപരിധിയിലേക്ക് പരിമിതപ്പെടുത്തുന്നത് ആരോഗ്യത്തിനും ഭാരം കുറയ്ക്കുന്നതിനും ഏറ്റവും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍.
ദൈനംദിന ഭക്ഷണക്രമം 10 മണിക്കൂറിനുള്ളില്‍ പരിമിതപ്പെടുത്തി ബാക്കിയുള്ള 14 മണിക്കൂര്‍ ഉപവാസമായിരിക്കണം. ഉദാഹരണത്തിന്, രാവിലെ ഒൻപത് മണിക്ക് ഭക്ഷണം കഴിച്ചാല്‍ വൈകീട്ട് ഏഴ് മണിക്ക് മുൻപേ അന്നത്തെ ഭക്ഷണം അവസാനിപ്പിക്കണം.
ഇങ്ങനെ ശീലിക്കുന്നതാണ് ഭാരം കുറക്കുന്നതിനുള്പ്പെടെ സഹായിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തില്‍ സ്ഥിരമായി ഭക്ഷണ സമയം ക്രമീകരിക്കുന്നതാണെന്ന് വിദഗ്ദർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.