ആയുര്‍വേദ ഔഷധമായ രാമച്ചം നിരവധി ആരോഗ്യഗുണങ്ങളുള്ള ചെടിയാണ്. രാമച്ചത്തിൻറെ സുഗന്ധം ആരെയും ആകര്‍ഷിക്കുന്നതാണ്.രാമച്ചത്തിൻറെ മണമുള്ള സോപ്പ് ഉള്‍പ്പെടെയുള്ള ഉത്പനങ്ങള്‍ വിപണിയില്‍ സുലഭമാണ്. ഉഷ്ണ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിക്കുള്ള ഔഷധ ചേരുവ, സുഗന്ധതൈലം എടുക്കുന്നതിനും ദാഹശമനി, കിടക്ക നിര്‍മാണം എന്നിവയ്ക്കും രാമച്ചം ഉപയോഗിക്കുന്നു.
ശരീരത്തിന് തണുപ്പേകാൻ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിൻറെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ചെന്നിവേദനക്ക് രാമച്ചത്തിൻറെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുന്നതു രോഗത്തിനു ശമനമുണ്ടാക്കും.
വാതരോഗങ്ങള്‍, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചപ്പായ ഫലപ്രദമായി ഉപയോഗിക്കാം. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം. രാമച്ചം വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാൻ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.