റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) എംഎല്‍എയുടെ രാജിക്ക് പിന്നാലെ ഝാര്‍ഖണ്ഡില്‍ ഭരണത്തലപ്പത്ത് ചലനങ്ങളുണ്ടാകുമെന്ന് അഭ്യൂഹം.
മുഖ്യമന്ത്രി ഹേമന്ത് സോറനുമേലുള്ള ഇ.ഡിയുടെ കുരുക്ക് മുറുകിയതിനു പിന്നാലെയാണ് പാര്‍ട്ടി സിറ്റിങ് എംഎല്‍എയുടെ രാജിയുണ്ടായിരിക്കുന്നത്. ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനെ മുഖ്യമന്ത്രിയാക്കുന്നതിനുവേണ്ടിയാണ് ജെ.എം.എം നേതാവ് സര്‍ഫറാസ് അഹമ്മദ് ഖാന് നിയമസഭാ അംഗത്വം രാജിവെച്ചതെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്.ഗാണ്ഡേ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സര്‍ഫറാസ് അഹമ്മദ് തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. വ്യക്തിഗത കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സര്‍ഫറാസ് അഹമ്മദ് വിശദീകരണം.
രാജി ഉടന്‍തന്നെ സ്പീക്കര്‍ സ്വീകരിച്ചു. തൊട്ടുപിന്നാലെ തന്നെ ഗാണ്ഡേ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി ഝാര്‍ഖണ്ഡ് നിയമസഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു.
ഭൂമി കുംഭകോണ ആരോപണത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നല്‍കിയിരുന്നു.
അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇത് ഏഴാം തവണയാണ് സോറന് ഇ.ഡി.നോട്ടീസയക്കുന്നത്. ഇത് അവസാന അവസരമാണെന്ന് ശനിയാഴ്ച അയച്ച നോട്ടീസില്‍ ഇ.ഡി. വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്.
'നിങ്ങള്‍ക്ക് അയച്ച സമന്‍സുകള്‍ക്ക് വിധേയമായി നിങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇതുവരെ വരാത്തതിനാല്‍, 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം നിങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ ഞങ്ങള്‍ അവസാന അവസരം നല്കുന്നു. സമന്‍സ് ലഭിച്ച് ഏഴുദിവസത്തിനകം ഹാജരായാരിക്കണം', ഇ.ഡി.നോട്ടീസില്‍ പറയുന്നു.
ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം സോറനെ ഇ.ഡി.അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.ഝാര്‍ഖണ്ഡിലെ ഗാണ്ഡെയില്‍ നിന്നുള്ള എംഎല്‍എ സര്‍ഫറാസ് അഹമ്മദ് നിയമസഭാംഗത്വം രാജിവെച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ഉടന്‍തന്നെ ഹേമന്ത് സോറന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. ശേഷം കല്പന സോറന് മുഖ്യമന്ത്രി പദം ഏറ്റെടുക്കും. പുതുവര്‍ഷം സോറന് കുടുംബത്തിന് വേദനയുണ്ടാക്കും', ബിജെപി എംപി നിഷികാന്ത് ദുബെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.