നമ്മള് പലപ്പോഴും അടുക്കളയില്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നാരങ്ങ ഫ്രിഡ്ജില്‍ വെച്ചാലും പെട്ടന്ന് ഉണങ്ങി നാശമാകുന്നത്.എന്നാല്‍ നാരങ്ങ കുറേ നാള് കേടാകാതെ സൂക്ഷിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട് .
നാരങ്ങാ ഏറെ നാള് കേടുകൂടാതെ ഇരിക്കാന്‍ ഓരോ നാരങ്ങയും വെവ്വേറെ പത്രക്കടലാസില്‍ പൊതിയണം. ഇത് പിന്നീട് ഒരു കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താല്‍ നാരങ്ങ ഏറെ നാള് ഫ്രഷായിയിരിക്കും.ഇനി നാരങ്ങാ നീരാണ് കൂടുതല്‍ നാള് കേടുവരാതെ സൂക്ഷിക്കേണ്ടതെങ്കില്‍ അതിനും ഒരു പൊടിക്കൈ ഉണ്ട്. ഒരു മികച്ച മാര്‍ഗം ജ്യൂസ് ഒരു ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറില്‍ സൂക്ഷിക്കുക എന്നതാണ്.
നാരങ്ങാനീരിന്റെ സ്വാദ് പിഴിഞ്ഞ് വച്ചാല്‍ മാറി പോകുമെന്ന പേടിയും വേണ്ട. ഒരു ഗ്ലാസ് ജാറില്‍ ധാരാളം വെള്ളം നിറച്ച് അതില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന നാരങ്ങകള്‍ ഇടുക എന്നതാണ് മറ്റൊരു ലളിതമായ തന്ത്രം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.