തൊടുപുഴ : സംസ്ഥാന സർക്കാരിൻ്റെ ജീവനക്കാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ ( ഫെറ്റോ ) നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിൽ പണിമുടക്കി.
ജീവനക്കാരുടെ ശമ്പളം ഒഴികെ മറ്റെല്ലാ ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന നടപടിയാണ് കഴിഞ്ഞ ഏഴര വർഷമായി കേരള സർക്കാർ ചെയ്യുന്നതെന്ന് ഫെറ്റോ ആരോപിച്ചു. സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കിന്റെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലും തൊടുപുഴ നഗരത്തിലും ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.കേരള എൻജിഒ സംഘ് സംസ്ഥാന ജോയിൻറ് സെക്രട്ടറി വി കെ സാജൻ,കേരള ഗസറ്റഡ് ഓഫീസേഴ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് വി കെ ബിജു എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരള എൻ ജി ഒ സംഘ് ഇടുക്കി ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി മഞ്ജു പി ചന്ദ്രൻ, വി ആർ ജിദു, ബാലു രാജ് പിറ്റി,വിബി പ്രവീൺ, ഇനിറ്റ് അയ്യപ്പൻ, കെ കെ രാജു, ഷാജികുമാർ ആർ,പ്രേംകിഷോർ തുടങ്ങിയവർ നേതൃത്വം നൽകി.
പണിമുടക്ക് വിജയിപ്പിച്ച എല്ലാ ജീവനക്കാർക്കും ഫെറ്റോ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.